പറവൂർ : കെടാമംഗലം സമത്വം സ്വാശ്രയ സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി, മയക്കുമരുന്ന് വിപത്തിനെതിരെ ബോധവത്കരണ സെമിനാർ ഇന്ന് നടക്കും. കെടാമംഗലം കണ്ണൻചിറക്ക് സമീപം വൈകിട്ട് മൂന്നിന് സിവിൽ എക്‌സൈസ് ഓഫീസർ കെ.ജെ. ധന്യ ഉദ്ഘാടനം ചെയ്യും. ഇ.കെ. സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് പി.എ. ചന്ദ്രിക മുഖ്യ പ്രഭാഷണം നടത്തും.