എറണാകുളം ബോൾഗാട്ടി പാലസ് : വെെസ് മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യാ റീജിയൻ 32 -ാം വാർഷിക സമ്മേളനം രാവിലെ 9 മുതൽ. ഭാരവാഹികളുടെ സ്ഥാനാരോഹണം വെെകിട്ട് 6 ന്
കടമക്കുടി പിഴല ജംഗ്ഷൻ : കൊല്ലം ടി..കെ.എം എൻജിനീയറിംഗ് കോളേജ് അലുംനി അസോസിയേഷൻ പ്രളയബാധിതർക്ക് നിർമ്മിച്ചുനൽകുന്ന വീടിന്റെ താക്കോൽദാനം രാവിലെ 8.30 ന്
നെട്ടേപ്പാടം ചിൻമയമിഷൻ സത്സംഗ മന്ദിരം : ബാലവിഹാർ ക്ളാസും ഭഗവദ്ഗീതാ ക്ളാസും രാവിലെ 9 ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : അക്ഷരശ്ളോക പരിശീലന ക്ളാസ് രാവിലെ 9 ന്, കാവ്യമൂല ഉച്ചയ്ക്ക് 2 ന്
കടവന്ത്ര മട്ടുമ്മൽ ഭഗവതി ക്ഷേത്രം : പ്രതിഷ്ഠാദിന മഹോത്സവം. മുടിയേറ്റ് രാവിലെ 9 ന്, പൊങ്കാല സമർപ്പണം 9.30 ന്, പ്രസാദഊട്ട് ഉച്ചയ്ക് 1 ന്
എറണാകുളം കെ.എസ്.ഇ.ബി ഹാൾ : സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം സമരപ്രഖ്യാപന സംഘാടകസമിതി രൂപീകരണയോഗം രാവിലെ 11 ന്, മുഖപത്രം കടപ്പാഠം രണ്ടാം ലക്കം പ്രകാശനം. ഡോ. സെബാസ്റ്റ്യൻ പോൾ വെെകിട്ട് 3 ന്
എറണാകുളം സഹോദരസൗധം : ശ്രീനാരായണ ഗുരുവിന്റെ കൃതിയായ ജനനി നവരത്നമഞ്ജരിയെക്കുറിച്ച് ശ്രീനാരായണ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ഡോ. ഗീതാ സുരാജിന്റെ പ്രഭാഷണം വൈകിട്ട് മൂന്നിന്