culvert-
നായരമ്പലത്ത് റോഡിനേക്കാള്‍ വീതി കൂടിയ കലുങ്ക്

വൈപ്പിൻ: നായരമ്പലം പഞ്ചായത്ത് എട്ടാം വാർഡിൽ ലക്ഷങ്ങൾ മുടക്കി അനാവശ്യമായ കലുങ്ക് നിർമ്മാണം.മൂന്ന് മീറ്റർ മാത്രം റോഡുള്ള സ്ഥലത്തേക്ക് ഏകദേശം അഞ്ച് മീറ്റർ നീളത്തിലാണ് കലുങ്ക് നിർമ്മിച്ചിരിക്കുന്നത്. സ്വകാര്യ വ്യക്തിയുടെ മതിൽ കെട്ടിയ സ്ഥലത്തേക്ക് ഒന്നരമീറ്ററോളം കലുങ്ക് നീളം കൂട്ടി അധികചെലവ് വരുത്തി വെച്ചാണ് നിർമ്മാണം. കിഴക്കേ പുഴയിൽ നിന്നും നേരിട്ട് വെള്ളം കയറുന്ന തോടുകളിലെ കൾവെർട്ട് രണ്ടടി വ്യാസമുള്ള പൈപ്പിട്ട് നിർമ്മിച്ചിരിക്കുന്ന സ്ഥലത്താണ് ഇടതോടിൽ നിന്നും കൈ വഴി തോടുകളിലേക്ക് ഒരു വശം ഒരു മീറ്റർ വീതിയും മറ്റേ വശത്ത് അര മീറ്റർ വീതിയുമുള്ള സ്ഥലത്താണ് ലക്ഷങ്ങൾ ചെലവഴിച്ചുള്ള കലുങ്ക് നിർമ്മാണം. വാടേൽ പള്ളിക്ക് കിഴക്ക് വട്ടത്തറ കൂട്ടത്തറ റോഡിലേക്ക് പോകുന്ന വഴിയിലാണ് കലുങ്ക് നിർമ്മാണം. ഈ പരിസരത്തെ പ്രദേശവാസികളുടെ സ്ഥലങ്ങൾ മതിൽ കെട്ടി സംരക്ഷിച്ചിട്ടുള്ളതാണ്. ഇനി ഇവിടെ ഒരു കാരണവശാലും റോഡിന്റെ വീതി കൂടില്ല എന്നിരിക്കെ ഇത്രയും വലിയ കലുങ്കിൻറെ ആവശ്യകത ഇവിടെയില്ല. ഈ കലുങ്ക് നിർമ്മാണത്തിലൂടെ പാഴ്‌ചെലവ് ഉണ്ടാക്കിയതിന് ഉത്തരാവധിത്തപ്പെട്ടവർക്കെതിരെ നടപടി ഉണ്ടാകണമെന്ന് നാട്ടുകാരുടെ ആവശ്യം.