കൊച്ചി: കടവന്ത്ര ജവഹർ നഗറിൽ പരേതനായ ജോസഫ് ചാക്കോ വള്ളവന്തറയുടെ ഭാര്യ ആലീസ് ജോസഫ് (92) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് എളംകുളം ലിറ്റിൽ ഫ്‌ളവർ പള്ളി സെമിത്തേരിയിൽ. മക്കൾ: വത്സമ്മ ജോസഫ്, ജെയിംസ് സോണി ജോസഫ്, മേരിതാര ജോസഫ്, സിറിയക്ക് ബാബു ജോസഫ്, പരേതനായ ജോസ്.ജെ.വള്ളവന്തറ, ആന്റണി ജൂഡ് ജോസഫ്. മരുമക്കൾ: പരേതനായ ഡോ. വി.ജെ. ജോസഫ്, തെൽമ ജെയിംസ്, തോമസ് ബാബു, സുമ സിറിയക്ക്, ആൻസി ജോസ്, ലിസി ആന്റണി.