udf
പാലർമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ബെന്നി ബെഹനാന് നെടുമ്പാശേരിയിൽ നൽകിയ സ്വീകരണം

നെടുമ്പാശേരി: പാലർമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ബെന്നി ബെഹനാന് നെടുമ്പാശേരി പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. വെങ്ങോലകുടിയിൽ നിന്നാരംഭിച്ച പര്യടനം വാപ്പാലശേരി തുരുത്തിൽ സമാപിച്ചു. അൻവർ സാദത്ത് എം.എൽ.എ, പി.വൈ. വർഗീസ്, ടി.എ. ചന്ദ്രൻ, പി.വൈ. എൽദോ, പി.വി. പൗലോസ്, സി.വൈ. ശാബോർ, എ.കെ. ധനേഷ്, പി.ജെ. ജോയി, ബിൻസി പോൾ, കെ.എസ്. ബിനീഷ്, പി.എച്ച്. അസ്ളാം, പി.ബി. സുനീർ എന്നിവരും സ്വീകരണ പരിപാടികളിൽ പങ്കെടുത്തു.