john
ഐ.എൻ.റ്റി.യു.സി തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി., പ്ളസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് ക്യാഷ് അവാർഡും പുരസ്‌കാര വിതരണവും ഡി.എഫ്. ജില്ലാ ചെയർമാൻ എം.ഒ.ജോൺ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആലുവ മാർക്കറ്റിലെ ഐ.എൻ.റ്റി.യു.സി തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി., പ്ളസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് ക്യാഷ് അവാർഡും പുരസ്‌കാരവും നൽകി. സമ്മേളനം ഡി.എഫ്. ജില്ലാ ചെയർമാൻ എം.ഒ.ജോൺ ഉദ്ഘാടനം ചെയ്തു. പി.വി. എൽദോസ് അദ്ധ്യക്ഷത വഹിച്ചു. സർവീസിൽ നിന്നും വിരമിച്ച സിൽവസ്റ്ററിന് യാത്രയയപ്പ് നൽകി. ഭാരവാഹികളായ എം.റ്റി. ജേക്കബ്, ജോസി. പി. ആൻഡ്രൂസ്, പി.പി. ജെയിംസ്, പീറ്റർ നരികുളം, മുഹമ്മദ് ഷെഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു.