malinyam
ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിൽ കുമിഞ്ഞുകൂടി കിടക്കുന്ന മാലിന്യക്കൂമ്പാരം

ആലുവ: ഒരാഴ്ചയോളമായി നഗരത്തിൽ മാലിന്യ നീക്കം നിലച്ചതോടെ ആലുവ കെ.എസ്.ആർ.ടി.സി പരിസരത്ത് മാലിന്യ കൂമ്പാരമായി. പരിസരവാസികളും കച്ചവടക്കാരുമെല്ലാം ദുർഗന്ധം ശ്വസിക്കുന്നതിന് പുറമെ പകർച്ചവ്യാധി ഭീഷണിയിലുമാണ്.

വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണ് റോഡരികിൽ മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. മാലിന്യനീക്കം നിലച്ചിട്ടും നഗരസഭ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് എ.ഐ.വൈ.എഫ് ആലുവ മണ്ഡലം പ്രസിഡന്റ് എം.എ. സഗീർ ആരോപിച്ചു. നഗരസഭ അധികൃതർ ജനസേവന പ്രവർത്തനങ്ങൾക്കല്ല നേതൃത്വം കൊടുക്കുന്നതെന്നും മാലിന്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുൻകൈ എടുത്തില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും എ.ഐ.വൈ.എഫ് ആലുവ മണ്ഡലം സെക്രട്ടറി ജോബി മാത്യു അറിയിച്ചു.