പള്ളുരുത്തി: കൊച്ചി പ്രസ് ക്ളബിന്റെ ആഭിമുഖ്യത്തിൽ മാദ്ധ്യമ പ്രവർത്തകൻ പി.ബി. ചന്ദ്രബാബു അനുസ്മരണവും അദ്ദേഹത്തിന്റെ സ്മരണാർത്ഥം പുരസ്കാര വിതരണവും നടത്തും.10 ന് വൈകിട്ട് 5ന് കുമ്പളങ്ങി ഇല്ലിക്കൽ സ്ക്കൂൾ ഹാളിൽ നടക്കുന്ന സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് കെ.ബി. സലാം അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് മാർട്ടിൻ ആന്റണി, പി.എ. പീറ്റർ, കെ.കെ. ഭാസ്കരൻ, എൻ.എൽ. ജെയിംസ്, ഷാജി കുറുപ്പശേരി തുടങ്ങിയവർ സംബന്ധിക്കും.എസ്. രാമചന്ദ്രൻ സ്വാഗതവും എസ്. കൃഷ്ണകുമാർ നന്ദിയും പറയും. കുമ്പളങ്ങി പഞ്ചായത്തിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ എ പ്ളസ് നേടിയ വിദ്യാർത്ഥികൾക്ക് പുരസ്ക്കാരങ്ങൾ നൽകും. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ വിജയിപ്പിച്ച സെന്റ്.പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിന് ചന്ദ്രബാബു സ്മാരക പുരസ്കാരം നൽകും.