കൊച്ചി: പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊച്ചി സിറ്റി ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പ്രതിനിധി സമ്മേളനം സിറ്റി പൊലീസ് കമ്മിഷണർ എസ്. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു.അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.വി.ശശി അദ്ധ്യക്ഷത വഹിച്ചു. സിറ്റി പൊലീസ് അസി.കമ്മിഷണർ എസ്. സുരേഷ്, അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ഭാസ്‌ക്കരൻ, പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എൻ.വി. നിഷാദ്, സ്വാഗതസംഘം ജനറൽ കൺവീനർ കെ.ബിജോയ് കുമാർ, ജോയിന്റ് സെക്രട്ടറി എ.ജെ.സെബാസ്‌റ്റ്യൻ എന്നിവർ പ്രസംഗിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.ആർ.ബിജു സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി എം.പി. സുരേഷ് ബാബു ജില്ലാ റിപ്പോർട്ടും ഖജാൻജി പി.ആർ. രതീഷ് കണക്കുകളും അവതരിപ്പിച്ചു.