school-bag
ചേരാനെല്ലൂർ ഗവ. ഹൈസ്‌കൂളിലെ ഒന്നാംനാം കുന്നിൽ പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ സ്‌നേഹോപഹാരമായ സ്‌കൂൾ ബാഗ് വിതരണം പ്രസിഡന്റ് പി.വി ഡേവിസ്, സെക്രട്ടറി കെ.വി ഷൈജു എന്നിവർ ചേർന്ന് നിർവഹിക്കുന്നു

പെരുമ്പാവൂർ: ചേരാനെല്ലൂർ ഗവ. ഹൈസ്‌കൂളിലെ ഒന്നാംനാം കുന്നിൽ പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ സ്‌നേഹോപഹാരമായി സ്‌കൂൾ ബാഗ് വിതരണം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് പി.വി. ഡേവിസ്, സെക്രട്ടറി കെ.വി. ഷൈജു എന്നിവർ ചേർന്ന് വിതരണോദ്ഘാടനം നിർവഹിച്ചു. പൊതുവിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒന്നുമുതൽ പത്താംക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും ബാഗ് വിതരണം ചെയ്തത്. പി.ടി.എ പ്രസിഡന്റ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പ്രഥാനാദ്ധ്യാപകൻ രവീന്ദ്രൻ നായർ, കൂട്ടായ്മ കൺവീനർ യു.പി. മുഹമ്മദ്, ട്രഷറർ ചാർളി തോമസ്, പി.ജെ. ജോയ്, രാജേഷ് പിഷാരിക്കൽ, സി.വി പൗലോസ് എന്നിവർ സംസാരിച്ചു.