ചോറ്റാനിക്കര: എം.എൽ.എ റോഡിൽ ശ്രീലക്ഷ്മിയിൽ ഡോ. എസ്. കൃഷ്ണയ്യർ (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് എരൂർ ആനപ്പറമ്പ് ബ്രാഹ്മണ ശ്മശാനത്തിൽ. ചോറ്റാനിക്കര ടാറ്റാ ട്രസ്റ്റ് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ആയിരുന്നു. കേരള ബ്രാഹ്മണസഭ, തൃപ്പൂണിത്തുറ മഠപ്പിള്ളി ബ്രാഹ്മണ സമൂഹം എന്നിവയിൽ സജീവപ്രവർത്തകനായിരുന്നു. ഭാര്യ: രാജം കൃഷ്ണയ്യർ. മക്കൾ: ഉമ, ഉഷ, കല. മരുമക്കൾ: ശങ്കരനാരായണൻ, അഡ്വ. എം.എസ്. നാരായണൻ, രവിശങ്കർ.