മൂവാറ്റുപുഴ: വേണ്ടത്ര സുരക്ഷിതത്വമില്ലാതെ പിക്അപ്പ് വാനിൽ കൊണ്ടുപോയ ഇരുമ്പ് മേച്ചിൽ ഷീറ്റുകൾ റോഡിലേക്ക് തെറിച്ചുവീണു. ഈ സമയം മറ്റുവാഹനങ്ങളും കാൽനടയാത്രക്കാരും ഇല്ലാത്തതിനാൽ അപകടം ഒഴിവായി. ഇന്നലെ വൈകിട്ടാണ് സംഭവം.

20അടി നീളമുള്ള ഷീറ്റ് കയറ്റിയ പിക്അപ്പ് വാൻ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമെത്തിയപ്പോൾ എതിരെനിന്ന് ബസ് വരുന്നതുകണ്ട് ബ്രേക്കിട്ടതോടെയാണ് വാഹനത്തിന്റെ മുകളിൽ നിരത്തിവച്ചിരുന്ന പത്തോളം ഷീറ്റുകൾ മുന്നിലേക്ക് തെറിച്ചുവീണത്. നീളം കൂടിയ ഷീറ്റ് വാനിൽ കെട്ടാതെ നിരത്തിവച്ചിരിക്കുകയായിരുന്നു.