കൊച്ചി : സർക്കാർക്വാട്ട വഴിയും സ്വകാര്യ ഗ്രൂപ്പുകൾ വഴിയും ഈ വർഷം ഹജ്ജിനു പോകാൻ അനുമതി കിട്ടിയവർക്ക് ഹജ്ജ് ക്യാമ്പ് ഈ മാസം 15 ന് രാവിലെ 9 ന് ആലുവ പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റൂട്ടിലെ മാറമ്പിള്ളി കമ്യൂണിറ്റി ഹാളിൽ നടക്കും. ജില്ലാ കളക്ടർ കെ. മുഹമ്മദ് വെെ. സഫീറുള്ള ഉദ്ഘാടനം ചെയ്യും.

ഹജ്ജിന്റെ പ്രാധാന്യം, കർമ്മശാസ്ത്രം, ചരിത്ര വിവരണം, യാത്ര സഹവാസ മര്യാദകൾ, ആരോഗ്യപരിപാലനം എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയ ക്യാമ്പിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ സാങ്കേതിക വിദഗ്ദരും പണ്ഡിതരും ക്ളാസെടുക്കും. താല്പര്യമുള്ളവർ 14 നു മുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകസമിതി ചെയർമാൻ മുട്ടം അബ്ദുള്ള അറിയിച്ചു. ഫോൺ : 7907936902, 9847636979