പനങ്ങാട്: പനങ്ങാട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിന്റെയും ശതാബ്ദി ആഘോഷ കമ്മിറ്റിയുടേയും ആഭിമുഖ്യത്തിൽ സ്‌കൂൾ അങ്കണത്തിൽ നടന്ന ഫലവൃക്ഷത്തൈ വിതരണവും പച്ചക്കറിവിത്ത് നടീലും പള്ളൂരുത്തി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. പീതാംബരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ കെ.ആർ. പ്രസാദ് അദ്ധ്യക്ഷതവഹിച്ചു. സ്‌കൂൾ മാനേജർ ലീലാ ഗോപിനാഥമേനോൻ ആമുഖ പ്രസംഗവും എ.ആർ.എസ് .വാദ്ധ്യാർ മുഖ്യപ്രഭാഷണവും നടത്തി. ഹെഡ്മിസ്ട്രസ് സി.ആർ. പ്രസന്നകുമാരി, ബ്‌ളോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവ്യമിഥുൻ, കുമ്പളം പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് മിനി പ്രകാശൻ, റസീന സലാം, ലീലാ പത്മദാസ്, പനങ്ങാട് സഹകരണബാങ്ക് പ്രസിഡന്റ് കെ.എം. ദേവദാസ്, ശതാബ്ദി ആഘോഷകമ്മിറ്റി ചെയർമാൻ കെ.ജി. വിജയൻ, കൃഷി ഓഫീസർ പി.എൻ. രാജൻ, ഫോറസ്റ്റ് ഓഫീസർ കെ.പി. സന്തോഷ്, പി.ടി.എ പ്രസിഡന്റ് എം.ആർ. രാജൻ, പി.കെ. വേണു, പൂർവവിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് കെ.എ. ജോസ്, സ്റ്റാഫ് സെക്രട്ടറി ടി.ജെ. ജോസി, ആഘോഷകമ്മിറ്റി കൺവീനർ എം.കെ. രവീന്ദ്രനാഥ് തുടങ്ങിയവർപ്രസംഗിച്ചു.