പറവൂർ : പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ വിദ്യാർത്ഥികളെ ചിറ്റാറ്റുകര പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.എസ്.രാജൻ അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ ജിജി കുമാർ, എം.എസ്. തമ്പി, സെക്രട്ടറി പി.പി. മേരി, ഇ.ജി. പ്രദീപ് എന്നിവർ സംസാരിച്ചു. ബാങ്ക് അംഗങ്ങളിൽ വിധവകളായിട്ടുള്ളവരുടെ മക്കൾക്കുള്ള പഠനോപകരണങ്ങൾ നൽകി.