മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്തിലെ കാർഷിക കർമ്മ സേനയ്ക്ക് ആർ.കെ.വി.വൈ. പദ്ധതി പ്രകാരം അനുവദിച്ച വിവിധ കാർഷിക യന്ത്രോപകരണങ്ങളുടെ കൈമാറ്റം എൽദോ എബ്രഹാം എം എൽ എ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ അദ്ധ്യക്ഷത വഹിച്ചു. ആത്മ ഡെപ്യൂട്ടി ഡയറക്ടർ രമേശ് പദ്ധതി വിശദീകരണം നടത്തി.