കൊച്ചി : കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ സൗജന്യ കരൾ രോഗ നിർണയ ക്യാമ്പ് നടത്തുന്നു . ജൂൺ 13 -ാം തീയതി രാവിലെ 9 മുതൽ ആശുപത്രിയിൽ വച്ചാണ് ക്യാമ്പ്. ഫ്രെെബ്രോ സ്കാൻ . എൽ.എഫ്.ടി ടെസ്റ്റുകൾ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യമായി നടത്തും . ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രിക്കുന്നവർ 12 ന് മുമ്പ് പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് ഹോസ്പിറ്റൽ പി.ആർ.ഒ അറിയിച്ചു. ഫോൺ : 9947708414, 9605843916.