മൂവാറ്റുപുഴ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മൂവാറ്റുപുഴ ടൗൺ നോർത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ സമ്മേളനം മേഖലാ പ്രസിഡന്റ് സിന്ധു ഉല്ലാസ് ഉദ്ഘാടനം ചെയ്തു. വാഴപ്പിള്ളിയിൽ സനൽകുമാർ, നിർമ്മല എന്നിവരുടെ ഗൃഹാങ്കണങ്ങളിൽ ഫലവൃക്ഷത്തൈകൾ നട്ടാണ് ദിനാചരണത്തിന് തുടക്കം കുറിച്ചത് . പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം കെ.കെ. കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് എ.ടി. രാജീവ് സന്ദേശം നൽകി . ബാലവേദി പ്രസിഡന്റ് ഗൗരി നന്ദ, വി.ആർ.എ പബ്ലിക് ലൈബ്രറി പ്രസിഡന്റ് എം.എം. രാജപ്പൻ പിള്ള എന്നിവർ സംസാരിച്ചു. ഓണസമൃദ്ധി പച്ചക്കറിവിത്ത് വിതരണം മേഖലാ സെക്രട്ടറി കെ.ആർ. വിജയകുമാർ നിർവഹിച്ചു. ആരോഗ്യ പരിപാലന ക്ലാസും നടത്തി.