കൊച്ചി : ജനതാദൾ യുണെെറ്റഡ് എറണാകുളം ജില്ലാ കമ്മിറ്റി ഒാഫീസ് ചിറ്റൂർ റോഡ് വെെ. എം.സി.എ ജംഗ്ഷനിലെ ശർമ്ണാ ബിൽഡിംഗിൽ തുടങ്ങി. ജെ.ഡി.യു സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സുധീർ ജി.കൊല്ലാറ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാപ്രസിഡന്റ് അമൃനന്ദ സരസ്വതി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വേണുഗോപാൽ .ജി. നന്ദൻ, ജില്ലാ ഭാരവാഹികളായ സുചീന്ദ്രൻ , ദിലീപ്കുമാർ,മോഹനൻ, ഡി.രാജു, സുനിൽ ആലുവ , വർഗീസ് പ്രകാശൻ എന്നിവർ പ്രസംഗിച്ചു.