കൊച്ചി: കേരള കോൺഗ്രസ് ചെയർമാനും മുൻ സ്പീക്കറും മന്ത്രിയുമായിരുന്ന ടി.എസ് ജോണിന്റെ മൂന്നാം ചരമവാർഷികം ദിനം നാഷണലിസ്റ്റ് കേരള കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.അനുസ്മരണ സമ്മേളനം നാഷണലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്‌തു.ടി.എസ് ജോണിന്റെ സ്‌മരണ നിലനിർത്താൻ ഫൗണ്ടേഷൻ രൂപികരിച്ചു. മികച്ച നിയമസഭാ സമാജികരെ കണ്ടെത്തി ആദരിക്കുന്നതിന് തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അയൂബ് മേലേടത്ത് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറിമാരായ .എം എൻ.ഗിരി ,എൻ.എൻ.ഷാജി ട്രഷറർ ആന്റെണി ജോസഫ് മണവാളൻ തുടങ്ങിയവർ പ്രസംഗിച്ചു.