കൊച്ചി: നിർമ്മാണ തൊഴിലാളികൾക്ക് ഓണക്കാലത്ത് ബോണസ് ലഭിക്കുന്നതിന് നിയമനിർമ്മാണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് നിർമ്മാണ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി ) ആലങ്ങാട് മേഖല സമ്മേളനം ആവശ്യപ്പെട്ടു. നീറിക്കോട് സി. പി. ഐ ഓഫീസ് ഹാളിൽ നടന്ന സമ്മേളനം യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ഷാജി ഇടപ്പള്ളി ഉദ്‌ഘാടനം ചെയ്തു.. ക്ഷേമനിധി അംഗത്വം പുതുക്കിയവരുടെ കാർഡുകളുടെ വിതരണവും ചടങ്ങിൽ നിർവഹിച്ചു. ഭാരവാഹികളായി ടികെ.രാജൻ (പ്രസിഡന്റ് ), പി.ജെ.സാജു, കെ.ജെ. ഡേവിസ് (വൈസ് പ്രസിഡന്റുമാർ ), എം.ആർ. രാധാകൃഷ്ണൻ (സെക്രട്ടറി ), ടി.എൻ.സുരേന്ദ്രൻ, ദേവസിക്കുട്ടി (ജോയിന്റ് സെക്രട്ടറിമാർ ) പി.പി ആൻഡ്രൂ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.