കൊച്ചി : സ്കൂൾ പാചകതൊഴിലാളികളെ കണ്ടിജൻസി വിഭാഗത്തിൽ പെടുത്തി വിദ്യാഭ്യാസ വകുപ്പിൽ തൊഴിലാളികളായി അംഗീകരിക്കണമെന്നും വർഷങ്ങളായി പണിയെടുക്കുന്ന പാചകതൊഴിലാളികളെ ആനുകൂല്യങ്ങളൊന്നും നൽകാതെ പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സ്കൂൾ പാചക തൊഴിലാളി സംഘടന ( എച്ച്.എം.എസ് ) മദ്ധ്യമേഖല സമ്മേളനം ആവശ്യപ്പെട്ടു. കാക്കനാട് ശ്രീനാരായണ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ എച്ച്.എം.എസ് സംസ്ഥാന സെക്രട്ടറി ടോമി മാത്യു ഉദ്ഘാടനം ചെയ്തു. എൻ.വി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.ശ്രീകുമാർ, തേറമ്പിൽ ശ്രീധരൻ , യൂണിയൻ സംസ്ഥാന സെക്രട്ടറി ജി.ഷാനവാസ് , എ.ജി.മുകേഷ് .ഓമന ദിവാകരൻ , ഗീതാ ഗോപി എന്നിവർ പ്രസംഗിച്ചു.