ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ 21 -ാമത് വാർഷികം ആലുവ എസ്.എൻ.ഡി.പി സ്കൂളിൽ നടന്നു. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എൻ. രാമചന്ദ്രൻ റിപ്പോർട്ടും വരവ് - ചെലവ് കണക്കുകളും അവതരിപ്പിച്ചു. യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, ബോർഡ് മെമ്പർമാരായ വി.ഡി. രാജൻ, പി.പി. സനകൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ എന്നിവർസംസാരിച്ചു.