sslc
കുമ്പളങ്ങി വിവേകാനന്ദ സാമൂഹ്യ സേവാകേന്ദ്രത്തിന്റെ വിദ്യോത്സവം - 2019 സാഹിത്യകാരൻ എം.വി. ബെന്നി ഉദ്ഘാടനം ചെയ്യുന്നു. വി.എസ്. സന്തോഷ്,​ എൻ.എൽ. ജെയിംസ്,​ അമലാബാബു,​ ലിൻഡൻ തോലാട്ട്,​ ജോബി ബാലകൃഷ്ണൻ എന്നിവർ സമീപം.

കുമ്പളങ്ങി: വിവേകാനന്ദ സാമൂഹ്യ സേവാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി എ പ്ളസ് വിജയികൾക്ക് പുരസ്കാരവും കാഷ് അവാർഡും നൽകി. 200 കുട്ടികൾക്ക് പഠനോപകരണങ്ങളും നൽകി. കുമ്പളങ്ങി തെക്ക് ഗുരുവരമഠം ഹാളിൽ നടന്ന ചടങ്ങ് സാഹിത്യകാരൻ എം.വി. ബെന്നി ഉദ്ഘാടനം ചെയ്തു. എൻ.എൽ. ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. ലിൻഡൻ തോലാട്ട് മുഖ്യാതിഥിയായി. വാർഡ് മെമ്പർ അമലാ ബാബു,​ വി.എസ്. സന്തോഷ്,​ പി.എസ്. ജെൻഷു,​ കെ.ഡി. മനോജ് എന്നിവർ പങ്കെടുത്തു. അദ്ധ്യാപക പരിഷത്ത് ജില്ലാ ഉപാദ്ധ്യക്ഷൻ ജോബി ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.