citu
അങ്കമാലി മേഖലാ ലോറി ഡ്രൈവേഴ്സ് ആൻഡ് ക്ലിനേഴ്സ് യൂണിയൻ (സി.ഐ.ടി.യു) വാർഷിക സമ്മേളനം സി.കെ.മണിശങ്കർ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: അങ്കമാലി മേഖലാ ലോറി ഡ്രൈവേഴ്സ് ആൻഡ് ക്ലിനേഴ്സ് യൂണിയൻ (സി.ഐ.ടി.യു) വാർഷിക സമ്മേളനം അങ്കമാലി സി എസ് എ ഓഡിറ്റോറിയത്തിൽ.സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി.കെ.മണിശങ്കർ ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് അഡ്വ: കെ.കെ.ഷിബു അദ്ധ്യക്ഷനായിരുന്നു.സെക്രട്ടറി പി.എൻ. ചെല്ലപ്പൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം സി.ഐ.ടി.യു ജില്ലാ ജോ. സെക്രട്ടറി പി.ജെ.വർഗീസ് നിർവ്വഹിച്ചു.ടി.പി.ദേവസ്സിക്കുട്ടി, പി.വി.മോഹനൻ, പി.വി. ടോമി എന്നിവർ സംസാരിച്ചു..ഭാരവാഹികളായി പി.ജെ.വർഗീസ് (രക്ഷാധികാരി ) അഡ്വ:കെ.കെ.ഷിബു (പ്രസിഡന്റ്) പി.എൻ. ചെല്ലപ്പൻ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.കെ.ടി. ജോയി സ്വാഗതവും,കെ.ജി.അനൂപ് നന്ദിയുംപറഞ്ഞു.