ത്യക്കാക്കര: രണ്ടു ലക്ഷത്തിലേറെ നികുതി കുടിശിക അടക്കാതെ സർവീസ് നടത്തിയ വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി.
എറണാകുളത്ത് നിന്ന് ആളുകളുമായിവന്ന കോൺട്രാക്ട് കാര്യേജ് ബസിന് പാതാളം ജംഗഷനിൽ വച്ച് എൻഫോഴ്സ് മെന്റ് സ്ക്വാഡ് കൈകാണിച്ചെങ്കിലും, നിറുത്താതെ പോയി. മോട്ടോർ വാഹന വകുപ്പിനെ മൊബൈൽ ആപ്ലിക്കേഷൻ "സ്മാർട്ട് ട്രേസിൽ " വാഹനത്തിന്റെ വിവരം പരിശോധിച്ചു. കഴിഞ്ഞ നവംബറിന് ശേഷം നികുതി അടിച്ചില്ലെന്ന് കണ്ടെത്തി.തുടർന്ന് പാതാളം, ഏലൂർ, മുപ്പത്തടം മുതലായ സ്ഥലങ്ങളിലെ കല്യാണ വീടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല.മണിക്കൂറുകൾക്ക് ശേഷം നെടുമ്പാശേരി എയർപോർട്ടിനടുത്ത് നിന്ന് വാഹനം കസ്റ്റഡിയിലെടുത്തു. കേസെടുത്ത് വാഹനം കാക്കനാട് കളക്ടേറ്റിലേക്ക് മാറ്റി. കോട്ടയം സ്വദേശിയിൽ നിന്ന് മലയാറ്റൂർ സ്വദേശി വാങ്ങിയ വാഹനം ഉടമസ്ഥാവകാശം മാറ്റാതെയും നികുതി അടക്കാതെയും ഓടിക്കുകയായിരുന്നു. രണ്ട് ലക്ഷത്തിലേറെ നികുതി കുടിശികയുള്ള വാഹനമാണ് പിടിയിലായതെന്ന് എറണാകുളം ആർ ടി ഒ ജോജി പി ജോസ് വ്യക്തമാക്കി. എം വി ഐ ദീപു എൻ കെ യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എ എം വി ഐമാരായ ഗോപി എസ് , ബേബി എന്നിവർ പങ്കെടുത്തു.