> അങ്കമാലി: കേരള പ്രിൻറേഴ്‌സ് അസോസിയേഷൻ അങ്കമാലി മേഖലാ വാർഷിക സമ്മേളനം ജില്ലാ പ്രസിഡൻറ് ഇ. വി. രാജൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് ജോൺസൺ പടയാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി. ശ്രീനി മുഖ്യപ്രഭാഷണം നടത്തി. കെ.ജി വിജയകുമാർ ,ട്രഷറർ സിജുമോൻ ജേക്കബ് ,ജില്ലാ ട്രഷറർ ബിനു വി. മാത്യു, മേഖല നിരീക്ഷകൻ പി.കെ. സുരേന്ദ്രൻ, മേഖല കോഓർഡിനേറ്റർ പി.ജെ. അനിൽകുമാർ, കമ്മിറ്റിയംഗം സൈമൺ പാലമറ്റം, പെരുമ്പാവൂർ മേഖല സെക്രട്ടറി സി.എം. ജോബി, കമ്മിറ്റിയംഗം മാർട്ടിൻ മാത്യു, ജോയിൻറ് സെക്രട്ടറി നിയാസ് എം.എസ്. തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.ജി. വിജയകുമാർ (പ്രസിഡൻറ്). ജോസ് കെ.ഐ. (വൈസ് പ്രസിഡൻറ്), .മാർട്ടിൻ മാത്യു (സെക്രട്ടറി), എം.എസ്. നിയാസ് (ജോ. സെക്രട്ടറി)സിജുമോൻ ജേക്കബ് (ട്രഷറർ), എന്നിവരെ തിരഞ്ഞെടുത്തു
>
>