block
അങ്കമാലിയിൽ നിപ പ്രതിരോധ സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിസന്റ് പി.ടി. പോൾ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശാനുസരണം അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള എട്ട് പഞ്ചായത്തുകളിലേയും, അങ്കമാലി മുനിസിപ്പാലിറ്റിയിലേയും ജനപ്രതിനിധികൾക്കും, ഉദ്യോഗസ്ഥർക്കും,നിപ പ്രതിരോധ സെമിനാർ നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി പോൾ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്‌സൺ എം.എ ഗ്രേസ്സി, പഞ്ചായത്ത് പ്രസിഡന്റുമാരായ ജയാ രാധാകൃഷ്ണൻ, ബിബി സെബി, ഷാജു വി തെക്കേക്കര, ജില്ലാ പഞ്ചായത്തംഗം സാംസൺ ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ടി.പി ജോർജ്ജ്, കെ.പി അയ്യപ്പൻ, ഗ്രേസി റാഫേൽ, അംഗങ്ങളായ സിജു ഈരാളി, വനജ സദാനന്ദൻ, ഭൂരേഖ തഹസിൽദാർ പി.കെ ബാബു, നോഡൽ ഓഫീസർ റൂബൻസ്, ബി.ഡി.ഒ. അജയ് എ.ജെ എന്നിവർ പ്രസംഗിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. നസീമ നജീബ്, ഡോ. ജയ എന്നിവർ ക്ലാസ് നയിച്ചു.