കൊച്ചി: കലൂരിലെഫ്ലാറ്റിലെ എട്ടു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചതിന് സെക്യൂരിറ്റി ജീവനക്കാരൻ നെടുമ്പാശേരി സ്വദേശി അറുമുഖ പിള്ളയെ (45) അറസ‌്റ്റ് ചെയ്തു. കുട്ടി താഴെ കളിച്ചുകൊണ്ടിരിക്കെ പ്രതി മിഠായി തരാമെന്നുപറഞ്ഞ് കാർപോർച്ചിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അമ്മ നോർത്ത് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന‌് സിഐ റോജ്, എസ‌്ഐ അനസ്, ജയരാജ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ‌് ചെയ്തു.