കൊച്ചി: അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ നടത്തും. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കളക്ടറേറ്റിൽ യോഗം ചേരും. തൊഴിൽ ഉടമകൾ, കരാറുകാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.