പെരുമ്പാവൂർ: വെങ്ങോല ഗ്രാമപഞ്ചായത്ത് വിഭജിച്ച് പുതിയതായി അറയ്ക്കപ്പടി ഗ്രാമപഞ്ചായത്ത് രൂപീകരിക്കുന്നതായി മുൻ സർക്കാറിന്റെ കാലത്ത് ആരംഭിച്ച നടപടികൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും മുൻ ഗ്രാമപഞ്ചായത്തംഗം ശിവൻ കദളി നിവേദനം നൽകി.