nipa
ഡി വെെ എഫ് ഐ മാനാറി യൂണിറ്റിന്റെ നേതൃത്വത്തിൽ മാനാറി ഭാവന ലെെബ്രറി ഹാളിൽ നിപ പനി സ്വീകരിക്കേണ്ട മുൻകരുതലുകളും , ജാഗ്രതയും എന്ന വിഷയത്തിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആശ വിജയൻ ക്ലാസെടുക്കുന്നു.

മൂവാറ്റുപുഴ:ഡി വെെ എഫ് ഐ മാനാറി യൂണിറ്റിന്റെ നേതൃത്വത്തിൽ നിപ പനി ബോധവത്ക്കരണ ക്ലാസ് നടത്തി. മാനാറി ഭാവന ലെെബ്രറി ഹാളിൽ നടന്ന ക്ലാസ് മൂവാറ്റുപുഴ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആശ വിജയൻ ഉദ്ഘാടനം ചെയ്തു . ഡി.വെെ.എഫ് .ഐ യൂണിറ്റ് പ്രസിഡന്റ് അനന്തു രാജമോഹനൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഋതിക് ടി.എ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ പി.എസ്. ഗോപകുമാർ , റിയാസ്ഖാൻ, ബേസിൽ എന്നിവർ സംസാരിച്ചു.