paravoor
പരിക്കേറ്റ സിപിഎം പ്രവർത്തകൻ

പറവൂർ: പള്ളി മഹല്ല് കമ്മറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ആക്രമണത്തിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റു. ചിറ്റാറ്റുകര ഈസ്റ്റ് ലോക്കൽ കമ്മറ്റി അംഗം വി എ ഹബീബ് (54), മാക്കനായി ബ്രാഞ്ച് സെക്രട്ടറി സലാം നൊച്ചിലകത്ത് (49) എന്നിവരെ ഡോൺ ബോസ്കോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എസ് ഡി പി ഐ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് പരാതിയുണ്ട്. മന്നം പാറപ്പുറം മുസ്ലിം ജമാഅത്ത് മഹല്ല് കമ്മറ്റിയിലേക്ക് നിയമങ്ങൾക്ക് വിരുദ്ധമായി തിരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമം സലാം നൊച്ചിലകത്തിന്റെ നേതൃത്വത്തിൽ അംഗങ്ങൾ ചോദ്യം ചെയ്തതിനെ തുടർന്ന് മാറ്റിവച്ചിരുന്നു.ഇന്നലെ വഖഫ് ബോർഡ് തിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തെ വിശ്വാസികൾഎതിർത്തതിനെത്തുടർന്ന് പൊതുയോഗം വീണ്ടും മാറ്റി.

പള്ളിയിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിന്

ബൈക്ക് എടുക്കുമ്പോൾഎസ് ഡി പി ഐ പ്രവർത്തകർ ചേർന്ന് മുഖത്തിടിച്ച് വീഴ്ത്തിബൈക്കിന്റെ താക്കോൽ ഊരിയെടുത്തു.ഇത് ചോദ്യം ചെയ്ത ഇരുവരേയും വീണ്ടും ക്രുരമായി മർദ്ദിക്കുകയായിരുന്നു.

അക്രമികളെഅറസ്റ്റ്‌ ചെയ്യണമെന്ന് സി പിഎംചിറ്റാറ്റുകര ലോക്കൽകകമ്മിറ്റി സെക്രട്ടറി ടി എസ് രാജൻ ആവശ്യപ്പെട്ടു.