പെരുമ്പാവൂർ: പ്രളയക്കെടുതി മൂലം കഴിഞ്ഞ സാമ്പത്തികവർഷം വായ്പയെടുത്ത് കുടിശിക വരുത്തിയവർക്കും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കാത്തവർക്കും 30 വരെ വീണ്ടും അവസരം. മുടക്കുഴ സർവീസ് സഹകരണ ബാങ്കിന്റെ ഹെഡാഫീസിൽ വച്ച് ഇന്ന് രാവിലെ 11 ന് പലിശ ഇളവോടെ വായ്പ കുടിശിക അദാലത്ത് നടത്തുമെന്ന് പ്രസിഡന്റ് പി.പി. അവറാച്ചൻ അറിയിച്ചു.