a-k-sajeeshan
ഡി.വൈ.എഫ്.ഐ അറയ്ക്കപ്പടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണംകുളം എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് നൽകിയ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം ഡോ. എ.കെ സജീഷൻ നിർവഹിക്കുന്നു

പെരുമ്പാവൂർ: ഡി.വൈ.എഫ്.ഐ അറയ്ക്കപ്പടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണംകുളം എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഡോ. എ.കെ സജീഷൻ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ബീന വർഗീസ്, മേഖലാ സെക്രട്ടറി പി.എ അഷ്‌കർ, പ്രസിഡന്റ് അഖിൽ വി. കർത്ത, എം.കെ. ബാലൻ, സി.പി. ഫൈസൽ, പഞ്ചായത്ത് മെമ്പർ ധന്യ ലെജു, പി.ടി.എ പ്രസിഡന്റ് സലീം എന്നിവർ പങ്കെടുത്തു.