കൊച്ചി: കേരള ബേക്കറി വർക്കേഴ്സ് അസോസിയേഷൻ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടന്ന എറണാകുളം ജില്ലാ കുടുംബസംഗമം മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ജലാൽ കോവിലകത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം.കെ. മിഥുൻ, സംസ്ഥാന സെക്രട്ടറി എൻ.ജി. മനുക്കുട്ടൻ, ജില്ലാ പ്രസിഡന്റ് കെ. രാജേഷ് , ജില്ലാ സെക്രട്ടറി പ്രതീഷ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.വി.ലിജീഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി മുരളി, ബേക്ക് സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ്, ബേക്ക് ജില്ലാ പ്രസിഡന്റ് എ. നൗഷാദ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് നിയമങ്ങളും അവകാശവും എന്ന വിഷയത്തിൽ റിട്ട. ലേബർ കമ്മിഷണർ പി.ജെ. ജോയ് പ്രഭാഷണം നടത്തി. പൊതുസമ്മേളനോദ്‌ഘാടനവും വിദ്യാഭ്യാസ അവാർഡ് വിതരണവും കെ.ജെ. മാക്സി എം.എൽ.എ നിർവഹിച്ചു.