കൊച്ചി: കാലവർഷം കനത്തതോടെ നഗരത്തിൽ പലയിടങ്ങളിലും മരം വീണ‌് ഗതാഗതം തടസപ്പെട്ടു. നോർത്ത‌് പരമാര റോഡിൽ ഇന്നലെ രാത്രി 7.20നും സൗത്ത‌് മോണാസ‌്ട്രി റോഡിൽ ഉച്ചയ‌്ക്ക‌് 2.30നും കടവന്ത്ര കുമാരനാശാൻ റോഡിൽ വൈകിട്ട‌് 7.10നുമാണ‌് മരങ്ങൾ കടപുഴകി വീണത‌്. ഗാന്ധിനഗർ, ക്ലബ‌് റോഡ‌് ഫയർ സ‌്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള അഗ‌്നിശമന സേനാംഗങ്ങൾ എത്തി മരം മുറിച്ച‌് ഗതാഗതതടസം നീക്കി.