നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം സൗത്ത് അടുവാശ്ശേരി ശാഖ യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച ബാലജനയോഗം കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും എസ്.എസ്.എൽ.സി അവാർഡ് ദാനവും ആലുവ യൂണിയൻ യൂത്ത്മൂവ്മെന്റ് സെക്രട്ടറി അനിത്ത് മുപ്പത്തടം ഉദ്ഘാടനം ചെയ്തു.
എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കെ.എസ്. പാർവ്വതി, ടി.എ. അഖിത എന്നിവർക്ക് ക്യാഷ് അവാർഡും മൊമെന്റോയും സമ്മാനിച്ചു. സൗത്ത് അടുവാശ്ശേരി യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് രഞ്ചിത്ത് അദ്ധ്യക്ഷത വഹിച്ചു. ശാഖ പ്രസിഡന്റ് കൃഷ്ണൻകുട്ടി, സെക്രട്ടറി സിജുകുമാർ, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ജഗൽകുമാർ, കെ.വി. ഉണ്ണി മാഷ്, ബാലജനയോഗം രക്ഷാധികാരി രവി പൊത്തനോടത്ത്, ബാലജനയോഗം പ്രസിഡന്റ് ഐശ്വര്യ സന്തോഷ്, സെക്രട്ടറി അഭിമന്യു ദിലീപ്, സൗമ്യ സിജുകുമാർ എന്നിവർ സംസാരിച്ചു.