residance
പനങ്ങാട് റസിഡന്റ്സ്അസോസിയേഷൻ വാർഷികവുംകുടുംബസംഗമവും എം. സ്വരാജ് എം.എൽ.എ.ഉദ്ഘാടനംചെയ്യുന്നു.

പനങ്ങാട്: പനങ്ങാട് റസിഡന്റ്സ് അസോസിയേഷൻ പത്താമത് വാർഷികവും കുടുംബസംഗമവും എം. സ്വരാജ്

എം.എൽ.എ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് എ.കെ. ദാസൻ അദ്ധ്യക്ഷത വഹിച്ചു. പള്ളൂരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സി.എസ്. പീതാംബരൻ മുഖ്യപ്രഭാഷണം നടത്തി. ടി.ആർ. രാഹുൽ, ഷീജ പ്രസാദ്, ഡോ. ടി.ടി. കൃഷ്ണകുമാർ, ചെല്ലപ്പൻ, മിനി അജയഘോഷ്, സിന്ധു വിജീഷ് , ടി.പി. പ്രവീൺ, കെ.കെ. സന്തോഷ് എന്നിവർ സംസാരി​ച്ചു. ഡൽഹിയിൽ നടന്ന റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുക്കുകയും ഇന്ത്യയെ പ്രതി​നി​ധീകരിച്ച് റഷ്യയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്ത കീർത്തന സന്തോഷിനെ എം.എൽ.എ ആദരിച്ചു. പഠനോപകരണവിതരണം, ആരോഗ്യ ബോധനക്‌ളാസ്, എസ്.എസ്.എൽ.സി, പ്ളസ് ടു വിജയികളെ ആദരിക്കൽഎന്നിവയും നടന്നു.