മരട്: തുരുത്തി 1522 ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന വി.എസ്. കുമാരൻ മേഖലാ കുടുംബയൂണിറ്റിന്റെ സിൽവർ ജൂബിലി വർഷത്തോടനുബന്ധിച്ചുളള വാർഷിക പൊതുയോഗം കണയന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം എൽ. സന്തോഷ് ഉദ്ഘാടനം ചെയ്തു. കല്ലുപുരക്കൽ അശോകന്റെ വസതിയിൽ നടന്ന ചടങ്ങിൽ ശാഖാ പ്രസിഡന്റ് കെ.പി. സുധീഷ് അദ്ധ്യക്ഷത വഹിച്ചു.
യൂണിറ്റ് കൺവീനർ എസ്. ശരത്കുമാർ ദീപാർപ്പണം നടത്തി. തുരുത്തി ഭഗവതിക്ഷേത്രം മേൽശാന്തി പ്രമോദ് അനുഗ്രഹപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി എൻ. അരവിന്ദൻ, വനിതാസംഘം സെക്രട്ടറി ശോഭന നടേശൻ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ബൈജു, വെൽഫെയർഫണ്ട് സെക്രട്ടറി ടി.പി. ലെനിൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഉന്നതവിജയം നേടിയകുട്ടികൾക്ക് കാഷ് അവാർഡ് നൽകി. പുസ്തകവിതരണവും നടത്തി. മുൻകാല പ്രവർത്തകരെ ആദരിച്ചു. ലിനി സന്തോഷ് നിപ രോഗത്തെക്കുറിച്ച് ക്ലാസെടുത്തു. ജോ. കൺവീനർ കെ.യു. സിജേഷ് സ്വാഗതവും യൂണിറ്റ് ട്രഷററർ കെ.പി. ഷിബു നന്ദിയും പറഞ്ഞു.