കൊച്ചി: സർക്കാരിന്റെ സ്‌കോളർഷിപ്പോടെ ജപ്പാനിൽ ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കാൻ അവസരം. ജപ്പാൻ സർക്കാരിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക, കായിക, ശാസ്ത്ര സാങ്കേതിക മന്ത്രാലയം രാജ്യാന്തര വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകും. 2020 ഏപ്രിലിൽ ആരംഭിക്കുന്ന അഞ്ചുവർഷ ഡിഗ്രി, നാലുവർഷ ഡിപ്ലോമ, മൂന്നുവർഷ ഡിപ്ലോമ കോഴ്‌സുകൾക്കാണ് സ്‌കോളർഷിപ് നൽകുക.

1995 ഏപ്രിൽ രണ്ടിനോ ശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാം. 2020 മാർച്ചിന് മുമ്പ് ഹയർ സെൻഡറിയോ സീനിയർ സെക്കൻഡറിയോ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർ ജപ്പാൻ ഭാഷയിൽ ഒരു വർഷത്തെ ഇന്റൻസീവ് കോഴ്‌സ് പഠിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 14.

ജപ്പാനിലേക്കും തിരിച്ചുമുള്ള എയർ ടിക്കറ്റ്, പ്രതിമാസ അലവൻസ്, സ്‌കൂൾ ഫീസ്, താമസം, മെഡിക്കൽ ചെലവുകൾ എന്നിവ അടങ്ങുന്നതാണ് സ്‌കോളർഷിപ്പ്.

കോഴ്‌സുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് : www.chennai.in.emb-japan.go.jp/itpr ja/c 0000.html
അപേക്ഷാഫോമിന് അലുംനി സൊസൈറ്റി ഒഫ് അയോട്ട്‌സ് കേരള, നിപ്പോൺ കേരള സെന്റർ, കിൻഫ്ര ഹൈടെക് പാർക്ക്, എച്ച്.എം.ടി കോളനി പി.ഒ., കളമശേരി, കൊച്ചി 683503 എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഇ മെയിൽ : asanipoonkerala@gmail.com ഫോൺ: 0484 2532263, 9447169399.