പെരുമ്പാവൂർ : പെരുമ്പാവൂർ സബ് ജില്ലയിലെ പോഞ്ഞാശേരി ചെമ്പാരത്തുകുന്ന് ജമാ അത്ത് എൽ.പി സ്‌കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു. നവഗാതരെ മുതിർന്ന കുട്ടികൾ മധുര പലഹാരങ്ങൾ, ബലൂൺ, പഠനോപകരണങ്ങൾ എന്നിവ നൽകി വരവേറ്റു. കുട്ടികൾക്കും, നാട്ടുകാർക്കുമുള്ള വൃക്ഷത്തൈ വിതരണം വാർഡ് മെമ്പർ അനീസ ഇസ്മായിൽ നിർവഹിച്ചു. സ്‌കൂൾ മാനേജർ എ.പി. കുഞ്ഞുമുഹമ്മദ്, ചെമ്പാരത്തുകുന്ന് ജമാ അത്ത് പ്രസിഡന്റ് എ.എം. മൂസാൻ, വാർഡ് മെമ്പർ അനീസ ഇസ്മയിൽ, ചെമ്പരത്തുകുന്ന് ജമാഅത്ത് സെക്രട്ടറി എം.ഇ. അഷറഫ്, ഹെഡ് മാസ്റ്റർ ഒ.സി. അനൂബ്, പി.ടി.എ പ്രസിഡന്റ് അബ്ദുൾ ഷുക്കൂർ തുടങ്ങിയവർ പങ്കെടുത്തു.