പെരുമ്പാവൂർ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വാഴക്കുളം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ മുടിക്കൽ ചന്ദ്രിക പ്ലൈവുഡ്‌സ് കമ്പനിയുടെ ആഭിമുഖ്യത്തിൽ സൗജന്യ വൃക്ഷതൈ വിതരണം നടത്തി. വാഴക്കുളം ഗ്രാമപഞ്ചായത്ത് വികസന കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഫാത്തിമ ജബ്ബാർ മഞ്ഞപ്പെട്ടി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.എ. നാസറിന് വൃക്ഷത്തൈ നൽകി ഉദ്ഘാടനം ചെയ്തു. കമ്പനി മാനേജിംഗ് ഡയറക്ടർ ഷാഹിർ അദ്ധ്യക്ഷത വഹിച്ചു. വഞ്ചിനാട് റസിഡന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഫൈസൽ കെ മുഹമ്മദ് , കെ.എം. സിദ്ദീഖ്, ദിനേശ് പുറമന തുടങ്ങിയവർ പങ്കെടുത്തു