മൂവാറ്റുപുഴ: നഗരസഭയിലെ തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കുന്നതിന് 3.11 കോടി രൂപ വക കൊള്ളിച്ചിട്ടുണ്ടന്ന് മുനിസിപ്പൽ ചെയർപേഴ്സൺ ഉഷാ ശശിധരൻ അറിയിച്ചു.വാർഷിക പദ്ധതിയിൽ 8.17 കോടി രൂപയുടെ പദ്ധതികളാണ് അംഗീകരിച്ചിരിക്കുന്നത്.ഇതിൽ 3 കോടി 11 ലക്ഷം രൂപ റോഡുകളുടെ നവീകരണത്തിനാണ്. റോട്ടറി റോഡിന് 25 ലക്ഷം, ആസാദ് റോഡിന് 15 ലക്ഷം, മോഡൽ ഹൈസ്കൂൾ റോഡിന് 8 ലക്ഷം, നിർമ്മലഗിരി റോഡിന് 5.5 ലക്ഷം, ഇ.ഇ.സി റോഡിന് 31 ലക്ഷം, നഗരസഭയിലെ 28 വാർഡുകളിലെ ചെറിയ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കും ടാറിംഗിനും 2.5 കോടി രൂപ എന്നിങ്ങനെയാണ് ചില വഴിക്കുന്നത്. വീടില്ലാത്തവർക്ക് വീട് നിർമിക്കുന്നതിന് 70 ലക്ഷം രൂപയും വകയിരുത്തി. പുതിയ അംഗൻവാടി കെട്ടിടങ്ങൾ നിർമ്മിക്കാൻ 50 ലക്ഷം രൂപയും അനുവദിച്ചു. ഉത്പാദന, കൃഷി അനുബന്ധ മേഖലകൾക്ക് 20 ലക്ഷം രൂപയും കുളിക്കടവ് അറ്റകുറ്റപ്പണികൾക്ക് 15 ലക്ഷം രൂപയും വകയിരുത്തി.