കൊച്ചി: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡോ. പല്പു കുടുംബയൂണിറ്റിന്റെ യോഗം പി.എം. കൃഷ്ണദാസിന്റെ ചിലവന്നൂരിലെ 'സുരഭി' വീട്ടിൽ ചേർന്നു. മല്ലിക കൃഷ്ണദാസ് ദീപാർപ്പണം നടത്തി. കെ.കെ. ബോസ് മാമംഗലം മുഖ്യപ്രഭാഷണം നടത്തി. ജവഹരി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. മട്ടലിൽ ഭഗവതി ക്ഷേത്ര ട്രസ്റ്റി കെ.കെ. മാധവൻ, ശാഖാസെക്രട്ടറി കെ.കെ. പ്രകാശൻ, പി.വി. സാംബശിവൻ എന്നിവർ സംസാരിച്ചു.