ആലുവ: മുപ്പത്തടം യുവജന സമാജം ശാസ്താ റസിഡൻസ് അസോസിയേഷന്റെയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുപ്പത്തടം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി സംഗമം ശ്രീമൻ നാരായണൻ ഉദ്ഘാടനം ചെയ്തു. വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. പി.ബി. വിനോദ് വിഷയാവതരണം നടത്തി. വാർഡ് മെമ്പർ പി.ജി. ഷാജു, മുകുന്ദൻ, എസ്.എസ്. മധു എന്നിവർ സംസാരിച്ചു. വായനശാല മഴവിൽ വേദിയുടെ ആഭിമുഖ്യത്തിൽ മുപ്പത്തടം സൗത്ത് അങ്കണവാടി പരിസരം ശുചീകരിച്ചു. വൃക്ഷ തൈ നടീലും വിതരണവും നടത്തി. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രത്നമ്മ സുരേഷ് ഉദ്ഘാടനം നടത്തി.