കൊച്ചി: എറണാകുളം ശ്രീ അയ്യപ്പൻ കോവിലിലെ അയ്യപ്പ സ്വാമിയുടെയും ഗണപതിയുടെയും പ്രതിഷ്ഠാദിനവും ധ്വജപ്രതിഷ്ഠാദിനവും ഇന്ന് വിവിധ പരിപാടികളോടെ നടക്കും. രാവിലെ നിർമ്മാല്യ ദർശനം, 6.30ന് ഗണപതിഹവനം, 7.05ന് ശനിദോഷ നിവാരണ ഹവനം, നീരാജന പ്രദക്ഷിണം, 10ന് കലശാഭിഷേകം, 11ന് ഉച്ചപ്പൂജ, 12ന് പ്രസാദഊട്ട്, വൈകിട്ട് 5ന് നടതുറപ്പ് തുടർന്ന് പുഷ്പാഭിഷേകം, തിരുവാഭരണം ചാർത്തി ദീപാരാധന, അത്താഴപൂജ എഴുന്നള്ളിപ്പ്, 8.30ന് ഹരിവരാസനം എന്നിവ നടക്കും.