sea
ചെല്ലാനത്തെ കടൽകയറ്റം

തോപ്പുംപടി: ട്രോളിംഗ് നിരോധനം ഞായറാഴ്ച അർദ്ധരാത്രി മുതൽ നിലവിൽ വന്നതോടെ.സംസ്ഥാനത്തെ നാലായിരത്തോളം ബോട്ടുകൾ ഹാർബറുകളിൽ കയറി .ഇനിയുള്ള 52 ദിവസങ്ങൾ പട്ടിണിക്കാലമാണ് പരമ്പരാഗത വള്ളങ്ങൾക്കും ഇൻബോർഡ് വള്ളങ്ങൾക്കും സർക്കാർ നിശ്ചയിക്കുന്ന പരിധിക്കുള്ളിൽ മത്സ്യബന്ധനം നടത്താം. പരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങളെ പിടിച്ച് കെട്ടാൻ കടലിൽ അധികാരികൾ സജ്ജമായി ..47 ദിവസം ഇക്കുറി 52 ദിവസമായിഉയർത്തി ..തോപ്പുംപടി, മുനമ്പം ഹാർബറുകളിൽ ജീവനക്കാർ മത്സ്യ ബന്ധന ഉപകരണങ്ങളുടെ അറ്റകുറ്റപണികളുടെ തിരക്കിലാണ് .പലിശക്ക് പണംഎടുത്താണ് പലരും കടലിൽ ബോട്ടിറക്കുന്നത്. ഒരു ബോട്ടിൽ 10-15 ജീവനക്കാരാണ് മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നത്. എന്നാൽ കടലിൽ മത്സ്യം ഇല്ലാതായതോടെ പുറംകടലിൽ പോയി വരുന്ന തൊഴിലാളികൾ വെറും കൈയോടെയാണ് തിരിച്ചു വരുന്നത്. 52 ദിവസത്തെ നിരോധനം കഴിഞ്ഞ് കടലിൽ ഇറങ്ങുന്ന മത്സ്യതൊഴിലാളികൾ കടലമ്മ കനിഞ്ഞ് തരുന്ന ചാകര കോള് പ്രതീക്ഷിച്ചാണ് ഇറങ്ങുന്നത്. . ഇനിയുള്ള ദിവസങ്ങളിൽ പരമ്പരാഗത വള്ളക്കാർക്ക് ലഭിക്കുന്ന മത്സ്യങ്ങൾക്ക് തീവിലയായിരിക്കും.

കടൽകയറ്റം ശക്തം

മൺസൂൺ കാലത്തെ കടൽകയറ്റം പരമ്പരാഗത തൊഴിലാളികൾക്ക് വിനയായി. ഫോർട്ട് കൊച്ചി, ചെല്ലാനം തുടങ്ങിയ സ്ഥലങ്ങളിൽ കടൽകയറ്റം ശക്തമാണ്.ചെല്ലാനത്തെ വേളാങ്കണ്ണി, കമ്പനിപ്പടി, ബസാർ, കണ്ണമാലി, ചെറിയ കടവ് തുടങ്ങിയ സ്ഥലങ്ങളിൽ കടൽക്ഷോഭം രൂക്ഷമാണ്.ഈ പ്രദേശങ്ങളിലെ നൂറോളം വീടുകൾ വെള്ളത്തിലാണ്.ഈ പ്രദേശത്ത് ജിയോ ട്യൂബുകളും മണൽ ചാക്കുകളും നിരത്തിയെങ്കിലും അതെല്ലാം കടൽ തകർത്തു. പല സ്ഥലത്തും മണൽ വാടകൾ രൂപപ്പെട്ടിരിക്കുകയാണ്.ജിയോ ട്യൂബിനായി സർക്കാർ കോടികൾ മുടക്കിയെങ്കിലും പദ്ധതി ഇപ്പോഴും പാതിവഴിയിൽ നിൽക്കുകയാണ്. സൗദി - മാനാശേരി ഭാഗത്ത് വളളം ഇറക്കുന്ന ഗ്യാപ്പിലൂടെ കടൽവെള്ളം അടിച്ച് കയറി റോഡിൽ എത്തിയത് ഗതാഗത സ്തംഭനത്തിന് ഇടയാക്കി.

ഇനി ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപണി