കൊച്ചി: നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷന്റെ (എൻ.സി.ടി.ഇ) അംഗീകാരത്തോടെ കേരള സർക്കാർ നടത്തുന്ന പ്രീ പ്രൈമറി ടീച്ചർ എഡ്യൂക്കേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 45 ശതമാനം മാർക്കോടെ പ്ളസ് ടു പാസായവർക്ക് അപേക്ഷിക്കാം. ഒ.ബി.സി വിഭാഗത്തിൽ പെട്ടവർക്ക് രണ്ട് ശതമാനവും എസ്.സി എസ്.ടിക്കാർക്ക് അഞ്ച് ശതമാനവും മാർക്ക് ഇളവ് ലഭിക്കും. 18-33 വയസ് പ്രായപരിധി. അർഹതപ്പെട്ടവർക്ക് വയസിളവ് ലഭിക്കും. ഡയറക്ടർ, പ്രീ-പ്രൈമറി ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എഴുത്തച്ഛൻ സ്മാരക സൊസൈറ്റി, സെന്റ് ഫ്രാൻസിസ് ചർച്ച് റോഡ്, കൊച്ചി-18 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0484- 2106033, 9496591995.