ആലുവ: ചൂണ്ടി ഒരുമ റസിഡന്റ്സ് അസോസിയേഷൻ വാർഷികവും കുടുംബസംഗമവും എടത്തല പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷൈജു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. റവ.ഫാദർ ബൈജു ഇടശ്ശേരി, നെൽസൺ സി കോര, പി.ടി. ആന്റണി, വാർഡ് മെമ്പർ ജോൺസൺ ജേക്കബ്ബ്, എഡ്രാക്ക് താലൂക്ക് ജനറൽ സെക്രട്ടറി മാധവൻകുട്ടി നായർ, കെ.കെ. ജോൺ,പി.വൈ. വർഗീസ് തുടങ്ങിയവർ സംസാരിച്ചു. വിദ്യാഭ്യാസവ്യക്തിഗത ഇനങ്ങളിലെ മികച്ച പ്രതിഭകൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.
ഭാരവാഹികളായി പി.വൈ. വർഗീസ് (പ്രസിഡന്റ്), ഷൈജു ജോർജ് (സെക്രട്ടറി), പി.ടി. ആന്റണി (ട്രഷറർ), പി.വൈ. വർക്കി (വൈസ് പ്രസിഡന്റ്), നെൽസൺ സി. കോര (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.